Tuesday, August 24, 2010

കരനെല്ല് കൃഷി





പഴയൊരു അരിക്ഷാമകാലത്ത് കരനെല്ലിടുന്നവര്‍ക്ക് ആയിരം രൂപ സമ്മാനം ഞാന്‍ പ്രഖ്യാപിച്ചിരുന്നു.

നാട്ടില്‍ അതിനു ശേഷം പല തവണ പോയെങ്കിലും കരനെല്ലിടുന്ന ആരെയും കണ്ടില്ല (അന്വേഷിച്ചു പോയുമില്ല) അങ്ങനെ അതങ്ങ് നീണ്ടുപോയി.

ഈയിടെ നാട്ടില്‍ ഒരു വഴിക്കു പോകുമ്പോള്‍ അടുത്തടുത്ത് മൂന്നു പറമ്പുകളിലായി നവരയിട്ടിരിക്കുന്നത് കണ്ട് വണ്ടി അവിടെ നിര്‍ത്തി ആരാണ്‌ ഇത് ചെയ്തിരിക്കുന്നതെന്ന് അന്വേഷിച്ചു. അങ്ങനെ കരനെല്ലിട്ടതിനുള്ള അനോണി ആന്റണി അവാര്‍ഡ് ശ്രീ കെ സുകുമാരന്‍ കരസ്ഥമാക്കി.

സുകുമാരനെ എനിക്കു നേരത്തേ ചെറിയ പരിചയമുണ്ട്. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്ത കാലത്ത് രണ്ടു മക്കള്‍ക്കും വന്‍ ചിലവുള്ള ചികിത്സ വേണ്ടി വന്നതിനാല്‍ അടുത്തൂണ്‍ തുക കൊണ്ട് കടം വീട്ടാന്‍ ജോലി രാജി വച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൃഷി ചെയ്യുന്ന പറമ്പ് പാട്ടത്തിനെടുത്തതാണ്‌. സാമ്പത്തികമായി വലിയ ഞെരുക്കത്തിലായതിനാല്‍ ഏതാനും ഏക്കര്‍ സ്ഥലത്ത് മാത്രമായി കൃഷി ചുരുക്കേണ്ടി വന്നു ഇക്കൊല്ലം എന്നാല്‍ വരും കാലങ്ങളില്‍ പറമ്പും സമീപത്തുള്ള പാടങ്ങളും മൊത്തം നെല്‍കൃഷി വ്യാപിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുകുമാരന്‍ പറയുന്നു.

സുകുമാരനോട് കരനെല്ലിടീലിനെക്കുറിച്ച് എന്തെങ്കിലും തിരക്കാനുള്ളവര്‍ എനിക്കു മെയില്‍ അയച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്റെ മൊബൈല്‍ നംബര്‍ അയച്ചു തരാം.

11 comments:

Baiju Elikkattoor said...

anony,

ithu rubberinu idayil krishi cheyyan pattumo, athayathu thai adhikam valarunnathinu mumbu?

postinu nandi.

saju john said...

അനോണി....

നിങ്ങളുടെ പോസ്റ്റുകളുടെ വ്യത്യസ്തതയും, അതിലെ നന്മയുമാണ് ഈ ബ്ലോഗിന്റെ ശക്തിയും, സൌന്ദര്യവും....

സ്വപ്നാടകന്‍ said...

നാട്ടില്‍ ഇതുപോലൊരു കരനെല്‍കൃഷി ചെയ്തിരിയ്ക്കുന്നത് കണ്ടു ..

Sethunath UN said...

ഫോളോഅപ്! ന‌മിച്ചു അനോണിദേവാ..

Pranavam Ravikumar said...

Good Work!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal............na

Pony Boy said...

കരനെല്ലുകളെപ്പറ്റി ആദ്യായാണ് കേൾക്കുന്നത്..പുതിയ്സ് അറിവാണത് ..നന്ദി..
ഒരു നാട്ടിൻപുറത്തെ നന്മയുടെ ഫീൽ ഈ പോസ്റ്റിൽ

kARNOr(കാര്‍ന്നോര്) said...

മടങ്ങി വരൂ സുഹൃത്തേ ...

jamal|ജമാൽ said...

hello r u thare

mohan said...

enikku ithinte vithu tharamo

mohan said...

enikku ithinte vithu tharamo