Friday, November 6, 2009

കരതലാമലകം, അല്ല കമലം അഥവാ കരകങ്കണന്യായം, ഒരു പരീക്ഷണം

ഇവിടെങ്ങും താമരപ്പൂവില്ല, ഈ ഈ പൂക്കൂജയില്‍ വച്ചിരിക്കുന്ന ഒരു പ്ലാസ്റ്റിക്ക് പൂവെടുത്ത് ഞാന്‍ നീട്ടുന്നു. കണ്ണാടിപ്പെട്ടിയിലെ വെള്ളത്തില്‍ നിന്നും ജയശ്രീ ശ്രദ്ധിച്ചു നോക്കുന്നുണ്ട് പൂവില്‍. തുറന്നിട്ട വാതിലില്‍ വന്ന് അയല്‍‌വീട്ടിലെ ടോര്‍പിഡോ പൂവിലൊന്ന് ഉഴിഞ്ഞ് നോക്കിയിട്ട് വേഗം തന്നെ തിരിച്ചു പോയി. ആരെന്തുകണ്ടു?

നമുക്ക് കണ്ടുപിടിക്കാം (അത്രയ്ക്കേ പോകൂ, എന്റെ കുട്ടിക്കാലത്ത് ഡീപീയീപി ഉണ്ടായിരുന്നില്ല)

ജയശ്രീ ഒരു കോമറ്റ് മത്സ്യം ആകുന്നു. ഇന്‍ഫ്രാറെഡും അള്‍ട്ര വയലറ്റും അടക്കം അനേകം നിറങ്ങള്‍ കാണുന്ന (പോളിക്രോമാറ്റിക്ക്) അവളുടെ എസ് എല്‍ ആര്‍ കണ്ണുകള്‍ കൊണ്ട് കണ്ടതൊന്നും പൂവ് എടുത്തുപിടിച്ച എന്റെ ആര്‍ ജി ബിയും അവയുടെ ഷേഡുകളും കാണുന്ന (ട്രൈക്രോമാറ്റിക്ക്) കണ്ണുകൊണ്ട് കൊണ്ട് ഞാന്‍ കാണുന്നില്ല.

ഇരുനിറം മാത്രം കാണുന്ന ((ഡൈക്രോമാറ്റിക്ക്) ശ്വാനദൃഷ്ടിയാല്‍ ടോര്‍പിഡോ വേറെന്തോ കണ്ടു. ആകാരം പോലും ഒന്നായിരുന്നെന്ന് ഉറപ്പില്ല. ഒരു ജയശ്രീക്കു പകരം ഒരു കോറല്‍ മീനും ടോര്‍പിഡോയ്ക്ക് പകരം ഒരു കാളയും ആയിരുന്നു എനിക്കൊപ്പമെങ്കില്‍ ഇതിലും വലിയ വത്യാസമുണ്ടായേനെ.

ജയശ്രീയുടെ വിചാരങ്ങള്‍ എനിക്കു മനസ്സിലാവാറില്ല. അവള്‍ ഒരു വേള ഇത്ര വിരൂപമായ ഒരു വസ്തു ഈ വായുജീവിയെ ആകര്‍ഷിക്കുന്നതെങ്ങനെ എന്നാലോചിക്കാനും മതി. ഈ പ്ലാസ്റ്റിക്ക് ചവറിനു പകരം ഇയാളൊരു പന്തെടുത്തിരുന്നെങ്കില്‍ കുറച്ചു നേരം കളിക്കാമായിരുന്നു എന്ന് കരുതിയാവും ടോര്‍പിഡോ പോയത്.

എനിക്കെന്താ പൂവു നീട്ടാന്‍ പാടില്ലേ? വെള്ളെഴുത്തിന്റെ പോസ്റ്റ് കണ്ടതുകൊണ്ടാണ്‌ പൂവു നീട്ടിയതെന്ന് ജയശ്രീയും ടോര്‍പിഡോയും അറിയണമെന്ന് ഉണ്ടായിരുന്നോ? ഒന്നും മൂന്നുമല്ലാത്തകണക്ക് ഒരു ബാദ്ധ്യത ഒരു പൂവെടുത്തതിന്റെ പേരില്‍ എന്റെ മേല്‍ വരാന്‍ ന്യായമുണ്ടോ, ഇല്ലേ?

(പൂവെടുത്തവനെല്ലാം പുഷ്കരന്‍ ആകുമോടേ എന്ന ജാതി മറുചോദ്യം പ്രസക്തമാകുന്നില്ല.)

5 comments:

അനോണി ആന്റണി said...

ഒരു വിഷയം ആവര്‍ത്തിച്ചു പോസ്റ്റുന്നത് മോശമെന്നറിയാഞ്ഞിട്ടല്ല, ചിലപ്പോ മീന്‍ ഒറ്റാലില്‍ നിന്നു ചാടും എന്താ ചെയ്യുക.

പാഞ്ചാലി said...

:)

Deepu said...

"അവള്‍ ഒരു വേള ഇത്ര വിരൂപമായ ഒരു വസ്തു ഈ വായുജീവിയെ ആകര്‍ഷിക്കുന്നതെങ്ങനെ എന്നാലോചിക്കാനും മതി."

അങ്ങനെ ആലോചിച്ചാല്‍ അതിനു ആ പാവത്തിനെ കുറ്റം പറയാന്‍ പാടുണ്ടോ അന്തോണി :)

അങ്ങനെ നോക്കുമ്പോള്‍ ഈ പൂവെടുത്ത് കയ്യില്‍ പിടിക്കുന്ന പലരോടും ഈ പ്ലാസ്റ്റിക്‌ ചവറു എന്തിനെടെയ്‌ കയ്യില്‍ വെച്ചിരിക്കുന്നത് എന്ന് ചോദിക്കുന്നത് അത്ര വലിയ അപരാധമാണോ?

Faisal said...

aquariyavum മീനുകളും ആണ് ഇപ്പോള്‍ തലയില്‍ അല്ലെ? അതാണിപ്പോ എല്ലായിടത്തും മീന്‍. ഈ കോമെറ്റ് ഫിഷ്‌ എന്ന് പറഞ്ഞത് മനസ്സിലായില്ല. കോമെറ്റ് ഗോള്‍ഡ്‌ ഫിഷ്‌ ആകും അല്ലെ. എനിക്കും മീന്‍ ഭയങ്കര ഇഷ്ടാ. പൊരിച്ചത് മാത്രമല്ല, വളര്‍ത്തലും. terrarium കൂടി ഒന്ന് പയറ്റ്.

അനോണി ആന്റണി said...

പാഞ്ചാലീ, ബൂലോഗത്ത് തന്നെയുണ്ടോ :)

ദീപു അവളെ കുറ്റം പറഞ്ഞതല്ല, നിറത്തിന്റെ കാര്യത്തില്‍ എന്നെക്കാള്‍ മിടുക്കിയാണവള്‍ എന്നു പറഞ്ഞതാ. എന്നുവച്ച് ഞാന്‍ മോശക്കാരനല്ല, ഞാന്‍ സൈക്കിള്‍ ചവിട്ടും. അവളുടെ അമ്മൂമ്മ വിചാരിച്ചാല്‍ അതു പറ്റുമോ :) ടോര്‍പിഡോ എന്താ മോശമാണോ, അവനു അള്‍ട്രാസോണിക്ക് സൗണ്ട് കേള്‍ക്കാം (പട്ടിയെ എങ്ങാന്‍ വെറ്റ് സ്കാന്‍ ചെയ്താല്‍ വയറ്റില്‍ കിടക്കുന്ന കുട്ടി പൊട്ടനായിപ്പോകുമല്ലോ)

അവള്‍ അങ്ങനെ വിചാരിച്ചോട്ടെ, അവളെന്തു വിചാരിച്ചാലും ഞാന്‍ പൂവെടുക്കും, ഏത്?

ഉപ്പാപ്പ, അതേ. കോമറ്റ് ഫോര്‍ക്ക് ടെയിലും സാദാ കാര്‍പ്പ് ബോഡിയും ഉള്ള ഒരു തരം ഗോള്‍ഡ് ഫിഷ് ആണ്‌. ഈ വിഷയം തുടങ്ങിയപ്പോള്‍ കയ്യില്‍ മീന്‍ നാറ്റം ആയിരുന്നതുകൊണ്ട് അതു തീരും വരെ മീന്‍ പിടിച്ചതാണ്‌, ദാ നിര്‍ത്തി, മീനും കവിതേം വിട്ടു.

മറ്റൊരു മീന്‍ വളര്‍ത്തലുകാരനെ കണ്ടതില്‍ സന്തോഷം (നാട്ടിലെ മീനുകളെക്കുറിച്ച് ശ്രീയുടെ ജൈവീകം എന്നൊരു ബ്ലോഗുണ്ട് കണ്ടിരുന്നോ?)