Wednesday, July 8, 2009

ഹൈബ്രിഡൈസേഷന്‍ പ്രോബ്ലം


ചിത്രം ബാര്‍ഡ് ടൈഗര്‍ സലമാന്‍ഡറിന്റേത്. വിക്കിപ്പീഡിയയില്‍ നിന്ന് ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രകാരം എടുത്തത്


ഗോറില്ലകള്‍ പെട്ടെന്ന് പരിണമിക്കുകയും മനുഷ്യന്റെ റിസോഴ്സുകള്‍ ക്ഷയിക്കുകയും ചെയ്തതോടെ മനുഷ്യരാശിയുടെ നിലനില്പ്പ് പരുങ്ങലിലായി. ഈയവസരത്തിലാണ്‌ നൂറോളം മാത്രം അംഗസംഖ്യ വരുന്ന യൂറോപ്യന്‍ വെളുത്ത മനുഷ്യരില്‍ ചിലര്‍ ഒറാങ്ങ് ഉട്ടാനുമായി ഇണ ചേരാനാരംഭിച്ചത്. സാധാരണ ഇത്രയും വലിഒയ വത്യാസത്തില്‍ ക്രോസ് ബ്രീഡ് ചെയ്യാനാവില്ലെങ്കിലും അതിയശമെന്നു തന്നെ പറയട്ടെ ഒറാങ്ങ് ഉട്ടാന്‍ മനുഷ്യദമ്പതികള്‍‍ക്ക് കുട്ടികള്‍ ജനിക്കാന്‍ തുടങ്ങി. മാത്രമല്ല, ഇവ മാതാപിതാക്കളുടെ മലമടങ്ങ് വലിപ്പവും ബുദ്ധിയും ശക്തിയുമുള്ള ജീവികളാകയാല്‍ ഇരുപതടി ഉയരവും മുപ്പതു കിലോ ഭാരമുള്ള തലച്ചോറുമുള്ള ഈ പുതിയ പ്രൈമേറ്റുകള്‍ ഗോറില്ലകളെയും ഒറാങ്ങ് ഉട്ടാനുകളെയും മനുഷ്യനെയും തന്നെയും കൊന്നു തീര്‍ത്ത് ഭൂമിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും തുടങ്ങി.


അസംഭാവ്യവും അസംബന്ധവും എന്ന് എഴുതിത്തള്ളാവുന്നതേയുള്ളു മുകളിലെ സാങ്കല്പ്പിക കഥ. എന്നാല്‍ ഒറാങ്ങ് ഉട്ടാനു പകരം കാലിഫോര്‍ണിയ ടൈഗര്‍ സലമാന്‍ഡര്‍ എന്നും മനുഷ്യനു പകരം ബാര്‍ഡ് ടൈഗര്‍ സലമാന്‍ഡര്‍ എന്നും എഴുതിയാല്‍ മുകളിലെ കഥ ശരിക്കും സംഭവിച്ചതാണ്‌.



വിദേശീയനായ ബാര്‍ഡ് ടൈഗര്‍ സലമാന്‍ഡറിനെ ടെക്സസില്‍ നിന്നും പണ്ട് മീന്‍ പിടിത്തക്കാര്‍ കൊണ്ടുവന്നതാണ്‌ . കാലിഫോര്‍ണിയന്‍ സലമാന്‍ഡര്‍ പരുങ്ങലിലും ആയിരുന്നു. എന്തായാലും ഹൈബ്രിഡൈസേഷന്‍ വഴി ജനിച്ച രാക്ഷസ്സന്‍ അവന്റെ മൂലവംശങ്ങളും അപൂര്‍വ്വമായ മറ്റു പല ജന്തുക്കളെയും ഉന്മൂലനാശം ചെയ്തുകൊണ്ട് പുരോഗമിക്കുമ്പോള്‍ മനുഷ്യന്‍ ഇടപെട്ട് ഇതിനെ ഒതുക്കണമോ അതോ "പരിണാമത്തിന്റെ ഗതിയെ തടുക്കാവതല്ല" എന്നു തത്വചിന്തയും പാടി കുത്തിയിരുന്ന് ഇവനൊടുക്കുന്ന മറ്റു പ്രാണികളെ അതിന്റെ വിധിക്കു വിടണമോ എന്ന് ആളുകള്‍ തല പുകയുകയാണ്‌. എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

6 comments:

പ്രേമന്‍ മാഷ്‌ said...

ഇപ്പോള്‍ തല പുകയ്കാം. പുകഞ്ഞ കൊള്ളിയില്‍ നിന്നും വരുന്ന പുക പിന്നീട് പരത്താം.

പ്രേമന്‍ മാഷ്‌ said...

ഇപ്പോള്‍ തല പുകയ്കാം. പുകഞ്ഞ കൊള്ളിയില്‍ നിന്നും വരുന്ന പുക പിന്നീട് പരത്താം.

chithrakaran:ചിത്രകാരന്‍ said...

കാലം മുന്നോട്ടു പോകട്ടെ,കൂടെപ്പോകാന്‍ കഴിഞ്ഞില്ലെങ്കിലും.

Suraj said...

ഇടപെടരുത്, അതിനെ അതിന്റെ പാട്ടിനു വിട് എന്ന് പറയുന്നവനും മനുഷ്യന്‍ തന്നെ, ഇടപെടാന്‍ തക്ക ബുദ്ധിയും വിവേകവും തനിക്കുണ്ടെന്ന് തീരുമാനിക്കുന്നതും മനുഷ്യന്‍ തന്നെ. അപ്പോള്‍ അഭിപ്രായങ്ങളുടെ അപ്രമാദിത്വമാണ് പ്രശ്നം ;)

Harmonies said...

എന്തിനു മീന്‍ പിടിത്തക്കാര്‍ കൊണ്ടു വന്നു വിട്ടു ? അതു മനുഷ്യന്റെ കൈ കടത്തലല്ലേ ? അതു പാടില്ലായിരുന്നു. ഇനിയെങ്കിലും മനുഷ്യര്‍ ശ്രദ്ധിക്കുമോ ?

അനോണി ആന്റണി said...

പ്രേമന്‍ മാഷേ, ഇപ്പപ്പുകയാനുള്ള തല പിന്നെ പുകഞ്ഞിട്ട് എന്തു കാര്യം?
ചിത്രകാരാ, അതേ കാലം മുന്നോട്ട് തന്നെ, നമുക്ക് ഞൊണ്ടിയെങ്കിലും കൂടെ ഓടാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു.

സൂരജ്, ഇതെന്തരു "സര്വ്വം ജഗദിതം ബ്രഹ്മം" ലൈന്‍ ആണോ?
ഹാര്‍മണീസ്, അതാണു ടിപ്പിക്കന്‍ ജൈവ അധിനിവേശം.