Tuesday, July 21, 2009

നാടോടുമ്പ അതവാ ച്യാരേ തിന്നുന്നടത്ത്

ഡേ, ആന്റണീ, ഇതെന്തരു പ്യാരാടേ നിന്റെ ബ്ലോഗിന്‌?
എന്റെ ബ്ലോഗിനു എന്റെ പ്യാരല്ലാതെ പിന്നെ അണ്ണന്റെ പ്യാരു കൊടുക്കണാ?

അനോണി ആന്റണി, അണ്ണങ്കൊണ്ണി ആന്റണി, കാപെറുക്കി ആന്റണി, കൊജ്ഞാണന്‍ ആന്റണി ഇതൊക്കെ നിന്റെ പ്യാരല്ലേഡേ, ബ്ലോഗിന്റെ അല്ലല്ല്?
അപ്പ എന്റ പേരല്ലീ ബ്ലോഗിനിടണ്ടത്?

പള്ളി വ്യാറേ പാതിരി വ്യാറേ. ബോട്ട് വ്യാറേ സ്രാങ്ക് വ്യാറേ.
കൊട വേറേ, കൊടക്കാല്‌ വ്യാറേ. ഞാങ്ങ് ഇപ്പ എന്തരു വ്യാണ്ടത്?

ഡേ, നിന്റെ പ്യാരു പെരയ്ക്കിടുവോ?
അങ്ങനേം ഇടാം. എന്റെ പ്യാര്‌ ആന്റണി. പെരയ്ക്ക് ആന്റണിഭവനം, ആന്റണീസ് വില്ല, ആന്റണി സദനം എന്നൊക്കെ ആക്കാമല്ല്?

എന്നാലും പെരയ്ക്ക് ആന്റണി എന്നു പ്യാരിടത്തില്ലല്ല്? ലിതിനൊക്കെ ചെല നാട്ടുനടപ്പൊണ്ട്. അതായത് ചെല്ലാ ബ്ലോഗറുടെ പ്യാരിന്റെ ഒടുക്കം ഒരു എം ചേര്‍ത്താ ലിവിടങ്ങളില്‍ തോനേ ആളുകളും ബ്ലോഗിന്റെ പ്യാരാക്കണത്.
തിരിഞ്ഞില്ലെടേ.

തിരിക്കാവെടേ. ഇപ്പ നിന്റെ പേര്‌ വിനോദ് എന്നാണേല്‍ ബ്ലോഗിനു വിനോദം എന്നു പ്യാരിടും, പ്രശാന്തെന്നാണേല്‍ പ്രശാന്തം എന്നിടും. സൗമ്യ എന്നാണേ സൗമ്യം എന്നിടും, രുദ്ര എന്നാണേല്‍ രുദ്രം എന്നിടും പ്രമോദെന്നാണേ പ്രമോദം എന്നിടും, വിശാഖെന്നാണേല്‍ വിശാഖം, സാം എന്നാണേല്‍ സാമം, ചിത്ര എന്നാണേല്‍ ചിത്രം, കപില്‍ എന്നാണേല്‍ കപിലം, ഉന്മേഷ് എന്നാണേല്‍ ഉന്മേഷം. കല്യാണി കല്യാണം എന്നും. ഏലി ഏലം എന്നിടും, സാഗര്‍ സാഗരം എന്നിടും, വിമല്‍ വിമലം എന്നിടും, കമല്‍ കമലം എന്നിടും, കല കലം എന്നിടും, ചന്തു ചന്തം എന്നിടും മീന മീനം എന്നിടും.
ബോണി എന്നാണേല്‍ ബോണം എന്നിടുവോ?
വ്യാണ്ടല്ല്, ബോണി എം എന്നിടാം.

നാണി നാണം എന്നിട്ടോട്ട്, വാണി എന്തരിടും?
വല്ല പെണ്ണുങ്ങടേം കാര്യം പോട്ട്, നീ നിന്റെ കാര്യം പറയെടേ.

അപ്പ എം വേണം മത്തായിക്ക്, അല്ല ആന്റണിക്ക്, അത്രേയല്ലേ വേണ്ടൂ?
തന്നെ.

Antonym!
കൊള്ളാം.

കൊറച്ചൂടെ കൊള്ളിക്കാം, Anonym Antonym
അത് അസ്സലായെടേ. ബ്ലോഗ് Anonym Antonym. എഴുതുന്നത് Anony Antony

വീട്ടുകാരു പത്രോ എന്നു പേരിട്ടിരുന്നെങ്കി ബ്ലോഗിനു പത്രം എന്നു പേരിടാമായിരുന്നു.
വേണേ ഗസറ്റി കൊടുത്ത് മാറ്റാവെടേ, പേരിനു യോജിച്ച ബ്ലോഗ് ഒണ്ടാവാന്‍ സ്വല്പ്പ ത്യാഗം ഒക്കെ ആവാം.

8 comments:

Calvin H said...

വാണീടെ ബ്ലോഗ് എന്റമ്മോ :)

കാൽ‌വിനം എന്നിട്ടാൽ വല്ല മൂലകത്തിന്റെം പേരാന്ന് കരുതും

കാൽ‌വനം എന്നാക്കിയാലോന്നാ... ഇനി കാടാറുമാസം ആയാലോന്നുമുണ്ട്

Vadakkoot said...

വേണിയുടെ ബ്ലോഗ് വേണം!
നിരീക്ഷണം കൊള്ളാം... ആന്റോണിയം എന്നായാലോ?

ഗുപ്തന്‍ said...

വാണി ദേ എന്റെ കിറുക്കുകള്‍ എന്ന് പേരിടും എന്ന് തീരുമാനിച്ചു പോയി :))
http://entekirukkukal.blogspot.com/

ഗുപ്തം :))

ഗുപ്തന്‍ said...

ശ്യൊ പറയാന്‍ വിട്ടുപോയി. എന്റെ കാര്യത്തില്‍ സത്യം പറഞ്ഞാല്‍ ബ്ലോഗിന്റെ പേരാണ് ആദ്യം വന്നത്. ബ്ലോഗ് ഗുപ്തം ആയതുകൊണ്ടാണ് ഞാന്‍ ഗുപ്തനായത് :)

Calvin H said...

ഗുപ്താ സമ്മദിക്കൂലാ.. അതിനും മുന്നെ ഒണ്ടായത് മോഹിനി വർമ്മയാണ്. വർമ്മ വന്ന ശേഷമാ ഗുപ്തൻ വന്നത് :)

Umesh::ഉമേഷ് said...

അചിന്ത്യം, ആഷാഢം തുടങ്ങി വേറെയും ഉദാഹരണങ്ങളുണ്ടു്‌.

അമേരിക്കയിലെ ചില സ്റ്റേറ്റുകളില്‍ കാറിന്റെ നമ്പര്‍ അല്പം കാശു കൂടുതല്‍ കൊടുത്താല്‍ നമുക്കു തിരഞ്ഞെടുക്കാം. സ്വന്തം പേരു്‌, ഭാര്യയുടെ പേരു്‌, കുട്ടിയുടെ പേരു്‌ എന്നു തുടങ്ങി വിവാഹദിനം വരെ വിരുതന്മാര്‍ നമ്പര്‍ പ്ലേറ്റ് ആക്കാറുണ്ടു്‌. ഒന്നോ രണ്ടോ കൊല്ലത്തിലൊരിക്കല്‍ രെജിസ്ട്രേഷന്‍ പുതുക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ കാശു കൊടുക്കണം. ചെലവുള്ള പരിപാടിയാണെന്നര്ത്ഥം.

ഒരിക്കല്‍ സ്വന്തം പേരു നമ്പരായി വാങ്ങണം എന്നു പറഞ്ഞു പോയ ഒരുത്തന്‍ സാധാരണ നമ്പരുമായി തിരിച്ചു വന്നപ്പോള്‍ കാര്യം ചോദിച്ചു. കിട്ടിയ മറുപടി:

"ഭയങ്കര ചെലവാണെടേ. ഇതിനെക്കാള്‍ ലാഭം ഒരു നമ്പര്‍ വാങ്ങിയിട്ടു്‌ എന്റെ പേരു മാറ്റുകയാണു്‌. ഗസറ്റില്‍ പരസ്യം ചെയ്തു പാസ്പോര്ട്ടിലെ പേരു മാറ്റിയാല്‍ പോരേ? ഒരു തവണ ചെയ്താല്‍ മതിയല്ലോ..."

ഇനി ഇടനെ തന്നെ അവനെ C12835 എന്നോ മറ്റോ വിളിക്കണമല്ലോ എന്നോര്ത്തു്‌ ഞാന്‍ അന്തംവിട്ടു നിന്നു.

simy nazareth said...

nalla observation!
ennaalum vaani, mani...

സജീവ് കടവനാട് said...

njaan maati, kinaavam ennaakki.