Wednesday, January 16, 2008

ഗാര്‍ബേജ് ആന്റണി, ഇന്നൊവേറ്റീവ് അനോണി

ഒര്‌ കൊട.
കൊട വിറ്റ് തീര്‍ന്ന്. ഇനി നാട്ടിലെ പോപ്പിയില്‍ നിന്നോ തായ്ലാന്‍ഡിലെ ഹാപ്പിയില്‍ നിന്നോ അടുത്ത ഷിപ്പ്മെന്റ് വരണം.

ഇത്രേം മുട്ടന്‍ കടേല്‍ ഒറ്റ കൊടയില്ലെന്നോ?
ഇവിടല്ല, ദുബായിലെവിടേം കൊട സ്റ്റോക്കു കാണൂല്ല ചെല്ലാ. മൂന്നു ദിവസമായി മഴയല്ലീ?

ന്നാ ഒര്‌ റെയില്‍ കോട്ട് താ.
അതുമില്ലെടേ. എന്തരിനു കൊടയിപ്പ? തോനെ ദൂരം പെയ്യൂടണോ?

ഒരരക്കിലോമീറ്റര്‍. ലോ കച്ചയുടെ വടക്കു കിഴക്കേ അറ്റത്ത് പാര്‍ക്കു ചെയ്തിരിക്കുവാ എന്റെ വണ്ടി. അത് വെള്ളത്തി മുങ്ങുന്നേനും മുന്നേ എടുത്തോണ്ട് പെയ്യില്ലേ ചളമാവും.

ന്നാ ഒരു കാര്യം ചെയ്യി. ഒര്‌ മുട്ടന്‍ ഗാര്‍ബേജ് ബാഗ് തരാം. എടുത്ത് തലോഴിയേ പൊതച്ച് ഓടിത്തള്ള്.
കസ്റ്റമര്‍ എന്ന നിലയ്ക്ക് ഞാന്‍ കണ്ടമാനം ഇന്‍സള്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാലും ഇത്ര കലാപരമായി ആദ്യമായിട്ടാ. ഞാന്‍ ഗാര്‍ബേജ് ബാഗില്‍ കേറേണ്ട സാധനം ആണെന്ന് അല്ലീ?

ചെല്ലന്‍ ചൂടാവല്ല്. അഞ്ചാറു പേരിപ്പ ഗാര്‍ബേജു ബാഗ് വാങ്ങി തലേലിട്ട് പെയ്. ഞാങ്ങ് സഹായിക്കാന്‍ നോക്കീതല്ലീ?


എക്സ്ക്യൂസ് മീ, കച്ചയുടെ എങ്ങോട്ട് പോകണമെന്നാ ഇപ്പോള്‍ പറഞ്ഞത്?
നോര്‍ത്ത് ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍.

എനിക്കിവിടെ വടക്കും കിഴക്കുമൊന്നുമറിഞ്ഞൂടാ, ദോ ആ പോലീസ് പട്രോളിന്റെ നിസ്സാന്‍ പാത്ത് ഫൈന്‍ഡര്‍ പോണ വഴിയാണോ?
നിസ്സാന്‍ പട്രോള്‍ പാത്ത്‌ഫൈന്‍ഡര്‍! അത് കാളമോറന്‍ ആണല്ലോ. എന്തരായാലും തന്നെ. ലങ്ങോട്ടു തന്നെ.

ലങ്ങോട്ട് പോകാനുള്ള വേറേ ആളൊണ്ടോ ഈ കൂടി നിക്കുന്നവരില്‍? കൈ പൊക്കീ.
ഞാനൊണ്ട്. ഞാന്‍. ഞാന്‍ പാതി വഴി വരെ. ഞാനും ലിവനും.

ഇപ്പ ഏഴു പേരായി. ചേട്ടാ ബീച്ച് അംബ്രല്ലായുണ്ടോ?
അതൊണ്ണ്ട്. ഈ മഴയത്ത് എവനെങ്കിലും ബീച്ചി പെയ്യൂടുമോടേ, തോനെ ഇരിപ്പോണ്ട്.

ഏറ്റവും വില കുറഞ്ഞത് എത്രയാ?
മുപ്പത്തഞ്ച്.

പെര്ഫക്റ്റ്. വടക്കു കിഴക്കന്‍ അതിര്‍ത്തികളിലേക്ക് പോകേണ്ടവരെല്ലാം അഞ്ചു രൂപ വീതം ഇട്ടാല്‍ നമുക്ക് ഇതൊരെണ്ണം വാങ്ങിച്ച് കേറി പോകാം.
ഗ്രാന്‍ഡ് ഐഡിയ ചേട്ടാ.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ലിവിടെ നിന്നും ലോ ലതിലേ ലങ്ങോട്ട് പെയ്യൂടണ നോര്‍ത്ത് ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ എക്സ്പ്രസ്സ് മൂന്നാമത്തെ ചെക്കൗട്ട് കൗണ്ടറില്‍ നിന്നും ഒടന്‍ പോവും. ചുമ്മ കേറീ. കൂ.. ചുക്ക് ചുക്ക് ചുക്ക്..

ഏഴു പേരു നനയാതെ പോകുമോ ഇതിനകത്ത്?
കെട്ടിപ്പിടി കെട്ടിപ്പിടി ടാ... കാട്ടാളാ കണ്ടവനെ കെട്ടിപ്പിടി ടാ.

യ്യൂ കാറ്റ്! കൊടയിപ്പ പറക്കും തളികയാവും...
പാസ്സഞ്ജേര്‍സ് യ്വര്‍ അറ്റെന്‍ഷന്‍ പ്ലീസ്. കൊടക്കാലു പിടിച്ചിട്ടില്ലാത്ത പയലുകള്‍ ഓരോ കമ്പിയിലും കൂടി പിടിക്കേണ്ടതാണ്‌. ഇല്ലേ കൊടപറക്കുകയോ ഒടിയുകയോ ചെയ്യാന്‍ സാദ്ധ്യതയുണ്ട്.

എന്റെ വണ്ടിയെത്തി, ഞാനിറങ്ങണം!
ടിങ്ങ്. എറങ്ങീ. ടിങ് ടിങ്.

അണ്ണാ, ലോ കെടക്കണത് തന്നെ എന്റെ വണ്ടി. പെയ്യൂടട്ട്.
ശരി. കാണാം.

ഇനിയെവിടെ കാണാന്‍? ആ ക്രിയേറ്റീവ് ഐഡിയക്കാരന്‍ അനോണിയുടെ പേരെങ്കിലും ചോദിക്കാമായിരുന്നു.

13 comments:

R. said...

പ്രൊജക്റ്റ് ടീം ലഞ്ചിനു പൊറത്ത് പോയി. തിരിച്ച് വരണ വഴി പ്രൊജക്റ്റ് മാനേജരും ലീഡും എല്ലാരും ഉണ്ടായിട്ടും വളവെത്തിയപ്പ ടാക്സി തിരിക്കാന്‍ പറഞ്ഞില്ല. എല്ലാരും എല്ലാരും മറ്റവന്‍ പറയ്വല്ലോന്നു വിചാരിച്ച് കാണും.

വളവു കഴിഞ്ഞപ്പ എല്ലാര്‍ക്കും ബോധം വന്ന്. അപ്പ പ്രൊജക്റ്റ് മാനേജര‍് പറഞ്ഞ് - ദിതാണ് ടേക്കിംഗ് ദ് റെസ്പോണ്‍സിബിലിറ്റി എന്ന് പറയണത്.

ബയാന്‍ said...

:) ഡിസ്പോസിബ്‌ള്‍ കൊടയുണ്ടാക്കാന്‍ പണിയായെ.

അരവിന്ദ് :: aravind said...

ഹഹഹ! :-)

സുല്‍ |Sul said...

കൊള്ളാം പരിപാടി.
-സുല്‍

പപ്പൂസ് said...

ഹ ഹ കൊള്ളാം. ക്ലൈമാക്സില്‍ ആശാന്‍ ഒരു കാര്യം പറഞ്ഞിട്ടും ആരും ചോദിക്കാഞ്ഞ സ്ഥിതിക്ക് പപ്പൂസ് ചോദിക്കാം, പറയണം. ;)

"അനോണീ, എന്തരപ്പീ പേര്?"

മുസ്തഫ|musthapha said...

ആ മൊട്ടന്‍ കടേല്ന്നല്ല... മിക്ക കടേലും നല്ലൊരു കൊട കിട്ടാനില്ല... ഇന്നലെ ഒരെണ്ണം കണ്ടു... വെല 10 ദിര്‍ഹംസ്... മഴ പെയ്താല്‍ ഒരു തുള്ളി വെളീ പോവ്വാണ്ട് തടയും... അത്രയ്ക്കും ബെസ്റ്റ് മേല്‍ക്കൂര... :)

സു | Su said...

ആന്റണീ,

മഴ എന്നു പറയുമ്പോള്‍ എല്ലാവരും കുട എന്നുപറയുന്നതെന്തിനാ? മഴയത്ത് നടന്നാലെന്താ? മഴ എന്നു കേള്‍ക്കുമ്പോള്‍ ഇനി കുട കുട എന്നുപറയരുത്. കൊള്ളാം, കൊള്ളാം എന്നു പറയണം.

അയാളുടെ ഒരു ബുദ്ധി.

കടവന്‍ said...

a doubt, who is the owner of കൊട? as every body has share of -dhms..its a co-op കൊട, who used the കൊട last is the owner..;-)as others are anonies...KOP കൊട

കടവന്‍ said...

a doubt, who is the owner of കൊട? as every body has share of -dhms..its a co-op കൊട, who used the കൊട last is the owner..;-)അയാളുടെ ഒരു ബുദ്ധി.as others are anonies...KOP കൊട

ദിലീപ് വിശ്വനാഥ് said...

ദെന്തരപ്പീ പുതിയ മൊടകള്?
എന്തരായാലും അവസാനം പിരിവെടുത്ത് മേടിച്ച ബീച്ച് കൊട ഒരെണ്ണം സൊന്തമായല്ല്. ചെല്ലന്‍ മിടുക്കന്‍ തന്നെ കേട്ടാ.

G.MANU said...

kalakki

സജീവ് കടവനാട് said...

ശോ, ആ അനോണിയെ കുറിച്ചാണോ, അടുത്ത തവണ മറ്റൊരു തന്ത്രവുമായി അങ്ങേരവിടെയൊക്കെ കാണും. ഷോപ്പുകാ‍രുമായുള്ള ചെറിയ അഡ്ജസ്റ്റ്മെന്റേ....ജീവിക്കണ്ടേ...?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴ മഴ കുട കുട മഴ വന്നാല്‍(കൊള്ളാന്‍ വയ്യേല്‍) വീട്ടീപ്പോടാ...
അല്ല പിന്നെ.

എന്തരായാലും തകര്‍ത്തു കെട്ടാ.